സ്വജല്‍ധാര കുടിവെള്ളപദ്ധതി നടപ്പിലാക്കും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ സ്വജല്‍ധാര എന്ന കുടിവെള്ളപദ്ധതി പഞ്ചായത്തുകളിലൂടെയും ക്ഷേമസമിതികളിലൂടെയും സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ജലസേചനമന്ത്രി ടി. എം. ജേക്കബ് അറിയിച്ചു.
പദ്ധതിച്ചെലവിന്റെ 90 ശതമാനം കേന്ദ്രമാണ് വഹിക്കുക. അവശേഷിക്കുന്ന 10 ശതമാനം സംഭാവനയായി കണ്ടെത്തണം. പദ്ധതി നടത്തിപ്പിന് അന്തിമരൂപം നല്‍കുന്നതിനായി ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയും കേന്ദ്ര ജലവിഭവ മന്ത്രി ശാന്തകുമാറും വിളിച്ചുചേര്‍ത്ത യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്ന് ജേക്കബ് പറഞ്ഞു.
പദ്ധതി സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. ഡിസംബര്‍ 25 മുതലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളും ക്ഷേമ സമിതികളും പദ്ധതി സംബന്ധിച്ച അപേക്ഷകള്‍ ഡിസംബര്‍ 10ന് മുമ്പ് നല്‍കണം.
ജലവിതരണമില്ലാത്ത സ്കൂളുകള്‍ക്കും പദ്ധതിയ്ക്ക് കീഴില്‍ അപേക്ഷ സമര്‍പ്പിക്കാം. സ്കൂളുകളിലെ രക്ഷാകര്‍തൃ അധ്യാപക സംഘടനകളോ ബന്ധപ്പെട്ട പഞ്ചായത്തുകളോ 10 ശതമാനം സംഭാവനയായി നല്‍കണം. പദ്ധതി നടത്തിപ്പിന് ജലവിഭവ വകുപ്പ് സാങ്കേതിക ഉപദേശം നല്‍കും.
വിവിധ കുടിവെള്ള പദ്ധതികള്‍ക്ക് കീഴില്‍ ഗ്രാമീണരില്‍ 58 ശതമാനത്തിനും നഗരത്തില്‍ താമസിക്കുന്നവരില്‍ 77 ശതമാനത്തിനും കുടിവെള്ളം ലഭ്യമാക്കും.
കേരള വാട്ടര്‍ അതോറിറ്റി പുന:സംഘടിപ്പിക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. പുന:സംഘടന എന്നതു കൊണ്ട് സ്വകാര്യവത്കരണമല്ല ഉദ്ദേശിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് പുന:സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications