ടെക്നോപാര്‍ക്കിന് വികസനപദ്ധതി
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് വികസിപ്പിക്കാന്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മിഷന്‍ പദ്ധതിയിടുന്നു.
ഇതിനായി ടെക്നോപാര്‍ക്കിനോടു ചേര്‍ന്ന് 90 ഏക്കര്‍ സ്ഥലമേറ്റെടുത്തു കഴിഞ്ഞു. ഇവിടെ 40,000 സ്ക്വയര്‍ഫീറ്റില്‍ പുതിയ കെട്ടിടം പണിയും. ഐ.ഐ.എം പോലുളളസ്ഥാപനങ്ങള്‍ക്ക് ക്യാംപസിനായി കുറച്ചു സ്ഥലം ഒഴിച്ചിടും.
കണ്‍വെന്‍ഷന്‍ സെന്റര്‍, റിക്രിയേഷന്‍ സെന്റര്‍, ഹോട്ടല്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട.
ആദ്യഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
കമ്പനികളുടെ ആവശ്യം മാനിച്ച് കൊച്ചി ഇന്‍ഫോപാര്‍ക്കിലും പുതിയ കെട്ടിടം പണിയാന്‍ പദ്ധതിയുണ്ട്. 1,50,000-20,00,00 സ്ക്വയര്‍ഫീറ്റിലുള്ള കെട്ടിടമാണ് ഇവിടെ പണിയുക.












Click it and Unblock the Notifications