ആയുധക്കപ്പല്‍ കേരളത്തിലേക്ക്?
കൊച്ചി: ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി ദുബായില്‍ നിന്നും ഒരു കപ്പല്‍ കേരളത്തിലേക്കു പുറപ്പെട്ടിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പശ്ചിമതീരത്ത് കാവല്‍ ശക്തമാക്കി.
ഇസ്മായില്‍ എന്ന പാകിസ്ഥാന്‍കാരന്‍ കപ്പിത്താനായ മദീനാ മാഗ്റോള്‍ എന്ന കപ്പല്‍ നവംബര്‍ ഏഴിന് കേരളത്തിലേക്കു പുറപ്പെട്ടുവെന്നാണ് വിവരം. കപ്പലിലെ ആയുധങ്ങള്‍ കൊച്ചിക്കും മംഗലാപുരത്തിനുമിടയില്‍ ഇറക്കുവാനാണ് സാധ്യതയെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതെത്തുടര്‍ന്ന കോസ്റ്ഗാര്‍ഡ് അധികൃതരും കര്‍ണാടക തീരദേശ സുരക്ഷാസൈനികരും ജാഗ്രതയിലാണ്.
കേരള, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനും കപ്പലിനെക്കുറച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications