നൈജീരിയയില്‍ പത്രപ്രവര്‍ത്തകയ്ക്ക് ഫത്വ
കനോ(നൈജീരിയ): തസ ്ലീമാ നസ്റീനിന് ശേഷം ഇതാ മറ്റൊരു വനിതയ്ക്ക് കൂടി ഫത്വ. നൈജീരിയയില്‍ കലാപത്തിന് കാരണമായ ലേഖനം എഴുതിയ ഇസിയോമ ഡാനിയല്‍ എന്ന പത്രപ്രവര്‍ത്തകയ്ക്ക് എതിരെയാണ് മരണ ശിക്ഷയ്ക്കുള്ള ഫത്വ പുറപ്പെടുവിച്ചിരിയ്ക്കുന്നത്.
നൈജീരിയയിലെ സംഫാര എന്ന സംസ്ഥാനത്തിന്റെ ഭരണകൂടമാണ് ഫത്വ പുറപ്പെടുവിച്ചിരിയ്ക്കുന്നത്. നൈജീരിയയിലെ സര്‍ക്കാര്‍ ഇസ്ലാമിക ഭരണ വ്യവസ്ഥ അംഗീകരിയ്ക്കുന്നില്ലെങ്കിലും ചില സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുന്നുണ്ട്.
ഒരുപക്ഷേ ഫത്വ നേരിടുന്ന രണ്ടാമത്തെ വനിതയായിരിയ്ക്കും 21 കാരിയായ ഇസിയോമ. ലണ്ടനിലായിരുന്നു ഇസിയോമയുടെ വിദ്യാഭ്യാസം. തസ്ലീമ നസ്റീന്‍ ലജ്ജ എന്ന പുസ്തകത്തില്‍ ഇസ്ലാമിനെതിരെ പരാമര്‍ശിച്ചതിനായിരുന്നു ഫത്വ. നൈജീരിയയില്‍ നടക്കേണ്ടിയിരുന്ന ലോക സുന്ദരി മത്സരത്തെക്കുറിച്ച് ഒരു അപഗ്രഥന ലേഖനം എഴുതിയപ്പോള്‍ പ്രവാചകനായ മുഹമ്മദിനെ മതവിശ്വാസങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ പരാമര്‍ശിച്ചതാണ് ഇസിയോമ ചെയ്ത തെറ്റ്. ദിസ് ഡെ എന്ന പത്രത്തിന്റെ ഫാഷന്‍ റിപ്പോര്‍ട്ടറാണ് ഇസിയോമ.
നൈജീരിയയില്‍ ലോക സുന്ദരി മത്സരം നടത്താനുള്ള തീരുമാനത്തെ അപഗ്രഥിച്ചുകൊണ്ട് ഇസിയോമ എഴുതിയ വിവാദ വരി ഇതായിരുന്നു. - മത്സരം നൈജീരിയയില്‍ നടത്തുന്നതിനെ പല വിഭാഗങ്ങളും എതിര്‍ക്കുന്നുണ്ട്. സൗന്ദര്യം പരിശോധിയ്ക്കാനായി 92 വനിതകള്‍ നൈജീരിയയിലേയ്ക്ക് വരുന്നത് സദാചാര പരമല്ലെന്നാണ് മുസ്ലിംങ്ങള്‍ വിശ്വസിയ്ക്കുന്നത്. ഇതിനെ കുറിച്ച് പ്രവാചകനായ മുഹമ്മദ് എന്ത് ചിന്തിയ്ക്കുമായിരിയ്ക്കും? ഒരുപക്ഷേ ഇവരില്‍ നിന്ന് ഒരാളെ മുഹമ്മദ് ഭാര്യയായി തിരഞ്ഞെടുത്തേനെ. മത്സരത്തില്‍ ഒരു വിരോധാഭാസം ഉണ്ട്. ഇസ്ലാമിക രാഷ്ടമായ അള്‍ജീരിയയും ഈ മത്സരത്തില്‍ പങ്കെടുക്കുന്നു. - പ്രവാചകനായ മുഹമ്മദ് സുന്ദരിമാരില്‍ ഒരാളെ ഭാര്യ ആക്കുമായിരുന്നെന്ന പരാമര്‍ശമാണ് പ്രശ്നമുണ്ടാക്കിയത്.
കലാപം തുടങ്ങിയ ഉടനെ തന്നെ പത്രം മാപ്പ് പറഞ്ഞു. ഒപ്പം ഇസിയോമയെ പുറത്താക്കുകയും ചെയ്തു. ഇസിയോമ നൈജീരിയയില്‍ നിന്ന് രക്ഷപ്പെട്ടിരിയ്ക്കുകയാണ്.
ദിസ് ഡേ എന്ന പത്രത്തില്‍ നവംബര്‍ 16-നാണ് ലേഖനം വന്നത്. സംഫാരാ സംസ്ഥാനത്തെ ഡപ്യൂട്ടി ഗവര്‍ണര്‍ മാമൂദാ അലി ഷിങ്കാഫിയാണ് ഫത്വ പുറപ്പെടുവിച്ചത്. പ്രവാചകനെ അധിക്ഷേപിയ്ക്കുന്നവര്‍ക്ക് വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും ഇല്ലെന്ന് സംഫാരയിലെ വാര്‍ത്താ വകുപ്പ് മന്ത്രി ഉമര്‍ ഡംഗ്ലാഡീമ വ്യക്തമാക്കി കഴിഞ്ഞു. ഇത് ഇസ്ലാം നിര്‍ദ്ദേശിയ്ക്കുന്ന നിയമമാണ്.
സംഫാര സംസ്ഥാനത്തെ അധികൃതരെ പ്രശ്നങ്ങള്‍ ധരിപ്പിയ്ക്കാനായി പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ചെയര്‍മാനുമായ ഡൂക്ക ഒബൈഗ്ബേന പ്രതിനിധികളെ അവിടേയ്ക്ക് വിട്ടിരിയ്ക്കുകയാണ്.
ഇസിയോമയുടെ ലേഖനം വായിച്ച് ക്ഷുഭിതരായ ജനങ്ങള്‍ ഉണ്ടാക്കിയ കലാപത്തില്‍ 200 ലേറെപേരാണ് മരിച്ചത്. കലാപം തുടങ്ങിയതോടെ മിസ് വേള്‍ഡ് ഫൗണ്ടേഷന്‍ മത്സരം ലണ്ടനിലേയ്ക്ക് മാറ്റി.
എന്നാല്‍ ഇസിയോമയ്ക്ക് എതിരെ ശരിയത്ത് നിയമം അനുസരിച്ച് ഫത്വ ഇറക്കിയെന്ന വാര്‍ത്ത ശരിയല്ലെന്നാണ ലണ്ടനിലെ നൈജീരിയന്‍ എംബസി പറയുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. നൈജീരീയയില്‍ വ്യക്തമായ ഒരു നിയമ സംവിധാനമുണ്ട്. അതനുസരിച്ചുള്ളതല്ല ഈ നടപടി. ഇത്തരം ഉത്തരവുകള്‍ ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശവുമില്ല. ഇത് അമിത വികാര പ്രകടനം മാത്രമാണ്. ഇതില്‍ കഴമ്പില്ല. എംബസി വ്യക്തമാക്കി.












Click it and Unblock the Notifications