കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് യുദ്ധം ഒഴിവാക്കാന്‍ ഇന്ത്യ

  • By Staff
Google Oneindia Malayalam News

ദില്ലി: ഗള്‍ഫില്‍ ഇനിയൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് രാജ്യസഭയില്‍ അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇതിനായി നയതന്ത്ര തലത്തില്‍ ഇന്ത്യ ആവുന്നതും ശ്രമിക്കണമെന്നും പാര്‍ട്ടികള്‍ക്കതീതമായി അംഗങ്ങള്‍ ഏകസ്വരത്തില്‍ പറഞ്ഞു.

ഇറാഖിനെതിരെ യുഎസ് ആക്രമണം ഉണ്ടായാല്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന ഒട്ടേറെ ഇന്ത്യക്കാരെ അത് ബാധിക്കും. ഇന്ത്യയിലാകെ സാമ്പത്തികദുരിതത്തിന് ഇത് ഇടയാക്കുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഇതിനുപുറമെ യുദ്ധം ഉണ്ടായാല്‍ എണ്ണ-വാതക വിതരണം തടസ്സപ്പെടും. രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും അതിനെ അതിലംഘിക്കരുതെന്നുമുള്ള പ്രധാനമന്ത്രിയുടെ നിലപാടാണ് ശരിയെന്നും അംഗങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. മധ്യേഷ്യയിലെ പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്നും ഇതേ നിലപാട് തുടരണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം പ്രണാബ്കുമാര്‍ മുഖര്‍ജി പറഞ്ഞു.

ഇറാഖ് ഐക്യരാഷ്ട്രസഭയുടെ പ്രമേയം പാലിക്കണമെന്നും അത് പാലിച്ചില്ലെങ്കില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നതിന് പകരം ഐക്യരാഷ്ട്രസഭയുടെ നിബന്ധനകള്‍ അനുസരിച്ച് മാത്രമേ ഇറാഖിനെതിരെ നടപടികള്‍ പാടുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ പങ്ക് വളരെ ചെറുതാണെങ്കിലും യുദ്ധം ഒഴിവാക്കാന്‍ ആ കഴിവ് പരമാവധി ഉപയോഗിക്കണമെന്ന് ബിജെപി അംഗം പ്രൊഫ. ആര്‍.ബി.എസ്. വര്‍മ്മ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X