കൊളത്തൂര്‍ മണിയ്ക്ക് ജാമ്യം
ബാംഗ്ലൂര്‍: തമിഴ് മൗലികവാദി കൊളത്തൂര്‍ മണിയ്ക്ക് ജാമ്യം അനുവദിക്കാന്‍ കര്‍ണ്ണാടക ഹൈക്കോടതി തീരുമാനിച്ചു. നവമ്പര്‍ 28 വ്യാഴാഴ്ചയാണ് കോടതിയുടെ ഈ വിധി.
വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കര്‍ണ്ണാടക മുന്‍മന്ത്രി നാഗപ്പയുടെ മോചനത്തിന് ദൂതനാവാനാണ് കൊളത്തൂര്‍ മണിയ്ക്ക് കോടതി ജാമ്യം അനുവദിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലും തുല്ല്യതുകയ്ക്കുള്ള രണ്ട് ഈടിന്മേലുമാണ് മണിക്ക് ജസ്റിസ് എച്ച്.എന്‍. നാരായണ ജാമ്യം അനുവദിച്ചത്.
കൊളത്തൂര്‍ മണി പ്രതിയായ മൂന്ന് കേസുകളും പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. കൊല്ലെഗല്‍ റൂറല്‍ പൊലീസില്‍ പത്തുദിവസം കൂടുമ്പോള്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് ജാമ്യം.
ആയുധ, സ്ഫോടകവസ്തു നിയമപ്രകാരവും വീരപ്പനെ സഹായിക്കുന്നു എന്ന കുറ്റത്തിനും ആണ് ചാമരാജ് നഗര്‍, കൊല്ലെഗല്‍, രാമപുര എന്നീ പൊലീസ് സ്റേഷനുകള്‍ കൊളത്തൂര്‍ മണിയുടെ പേരില്‍ കേസുകളെടുത്തത്. വ്യാഴാഴ്ച കൊളത്തൂര്‍ മണിക്ക് വേണ്ടി ഹാജരായ അഡ്വ. ടി. പ്രകാശ് ജാമ്യം നല്കാന്‍ ആവശ്യപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ മാരിഗൗഡ, തിമ്മരയപ്പ എന്നിവര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. ഇനി അധികം വൈകാതെ നാഗപ്പയുടെ മോചനത്തിനായി വീരപ്പനെ കാണാന്‍ കൊളത്തൂര്‍ മണി കാട്ടിലേക്ക് പോകുമെന്ന് കരുതുന്നു.












Click it and Unblock the Notifications