കൊരട്ടിയില്‍ വാഹനാപകടം: അഞ്ച് മരണം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കൊരട്ടിക്കടുത്ത് പെരുമ്പില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കണ്ണൂര്‍ സ്വദേശികളാണ്.
നവംബര്‍ 28 ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മട്ടന്നൂര്‍ കാഞ്ഞിരോട് റാബിയ മന്‍സിലില്‍ റെയൂഫ് (17), താമ കണ്ണൂക്കര നസ്രത്ത് ഹൗസില്‍ സെമീര്‍ (22), കണ്ണൂക്കര സുബൈദ മന്‍സിലില്‍ ഷിബിന്‍ (23), കണ്ണൂക്കര ചിറ്റാരിക്കല്‍ റാഹിദ് (22), ഹൈദര്‍ (23) എന്നിവരാണ് മരിച്ചത്.
കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാര്‍ പൂര്‍ണമായും ലോറിക്കടിയില്‍ പെടുകയായിരുന്നു.












Click it and Unblock the Notifications