വൈകല്യമുള്ള കുട്ടികള്‍ക്കായി വിമാനയാത്ര
കൊച്ചി: മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികള്‍ക്കായി എയര്‍ ഇന്ത്യ ഒരു മണിക്കൂര്‍ നേരത്തെ ഉല്ലാസ വിമാനയാത്ര സംഘടിപ്പിക്കുന്നു.
17 സ്കൂളുകളില്‍ നിന്നുള്ള 337 കുട്ടികള്‍ക്കാണ് ഡിസംബര്‍ രണ്ട് തിങ്കളാഴ്ച എയര്‍ ഇന്ത്യ മാനസികോല്ലാസത്തിന്റെ ഒരു മണിക്കൂര്‍ നല്‍കുന്നതെന്ന് എയര്‍ ഇന്ത്യയുടെ കൊച്ചിയിലെ തലവന്‍ ആനന്ദ് കിഷോര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ് എയര്‍ ഇന്ത്യ ഈ വിധം ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.
കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ആലപ്പുഴ, കൊല്ലം, വര്‍ക്കല, തിരുവനന്തപുരം, കോവളം, കന്യാകുമാരി എന്നീ സ്ഥലങ്ങള്‍ക്ക് മുകളിലൂടെ പറക്കും. മൂന്ന് ഡോക്ടര്‍മാരും 27 അറ്റന്റര്‍മാരും മാധ്യമപ്രവര്‍ത്തകരും വിമാനത്തിലുണ്ടാവും.
747 ജംബോയാണ് യാത്രക്കായി ഉപയോഗിക്കുന്നത്. റോട്ടറി ക്ലബും കൊച്ചിന്‍ സെന്‍ട്രലും എസ്കോട്ടെലും കാസിനോ ഗ്രൂപ്പും ടൈഡെന്റുമാണ് യാത്രയുടെ പ്രായോജകര്‍.












Click it and Unblock the Notifications