12 വിദേശികള്‍ ഹിന്ദുമതം സ്വീകരിച്ചു
കോഴിക്കോട്: യു എസില്‍ നിന്നും യുകെയില്‍ നിന്നുമുള്ള 12 വിദേശികള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു.
കോഴിക്കോട് ആര്യസമാജം ഹാളില്‍ നവംബര്‍ 20, 21 തീയതികളില്‍ നടന്ന മതപരിവര്‍ത്തന ചടങ്ങിലാണ് ഇവര്‍ ഹിന്ദുമതം സ്വീകരിച്ചത്.
കഴിഞ്ഞ ചില വര്‍ഷങ്ങളായി തങ്ങളുടെ രാജ്യത്ത് ഹിന്ദുമതാചാര പ്രകാരമാണ് ജീവിക്കുന്നതെന്നും ഇന്ത്യയിലെത്തിയതോടെ ഹിന്ദുക്കളാവുക എന്ന ആഗ്രഹം സഫലമായെന്നും മതപരിവര്‍ത്തനം നടത്തിയ ചില വിദേശികള്‍ പറഞ്ഞു.
യു കെയില്‍ നിന്നുള്ള റോബര്‍ട്ടോ ആന്റ്രിയാനോ (33), അയിന (31) എന്നിവരുടെ വിവാഹം ഹിന്ദുമതാചാര പ്രകാരം ആര്യസമാജ ഹാളില്‍ നടന്നു. ഹിന്ദുക്കളായി മാറിയ ഇവര്‍ വിഘ്നേഷ് വിഷ്ണു മഹാദേവ, ഗായത്രി ആനന്ദദേവി എന്നീ പേരുകള്‍ സ്വീകരിച്ചു.
രാമനാട്ടുകരയിലെ കടവ് റിസോര്‍ട്ടില്‍ വേദ ജ്യോതിശാസ്ത്രം എന്ന വിഷയത്തില്‍ നടക്കുന്ന ഒമ്പതാം അന്തര്‍ദേശീയ സിംപോസിയത്തില്‍ മതപരിവര്‍ത്തനം നടത്തിയ വിദേശികള്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications