ബ്രിട്ടീഷുകാര്‍ ചരിത്രം വളച്ചൊടിച്ചു : മല്‍കാനി
കോഴിക്കോട്: യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയതാണ് ഇപ്പോഴത്തെ ഇന്ത്യാചരിത്രമെന്ന് പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ കെ.ആര്‍. മല്‍കാനി. നവമ്പര്‍ 28 വ്യാഴാഴ്ച കോഴിക്കോട് നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മുടെ പഴയ കാല ചരിത്രത്തെ, പ്രത്യേകിച്ചും ബിട്ടീഷുകാര്‍ക്കെതിരായി ഇന്ത്യക്കാര്‍ നടത്തിയ പോരാട്ടത്തെ ചെറുതാക്കിചിത്രീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. നമ്മുടെ ചരിത്രം അടിമുടി മാറ്റിയെഴുതേണ്ടതിന്റെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നത്.- അദ്ദേഹം പറഞ്ഞു.
നമ്മള്‍ ഇന്ന് ചരിത്രപുസ്തങ്ങളില്‍ വായിക്കുന്നത് ചരിത്രമല്ല, കഥകളാണ്. മലബാര്‍ മേഖലയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ വീരോചിതപോരാട്ടം നടത്തിയ പഴശ്ശിരാജയെക്കുറിച്ച് പോലും അര്‍ഹമായ പരാമര്‍ശം ചരിത്ര പുസ്തകത്തിലില്ല. - അദ്ദേഹം ചൂണ്ടിക്കാട്ടി.
നമ്മുടെ ജനങ്ങളുടെ കാഴ്ചപ്പാടിലൂടെ ഇന്ത്യയുടെ ചരിത്രത്തെ മാറ്റിയെഴുതേണ്ടതുണ്ട്. ബ്രിട്ടീഷുകാരുടെ കണ്ടുപിടുത്തങ്ങളില്‍ മാത്രമായി ഇന്ത്യാചരിത്രം ഒതുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications