കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യദുരന്തക്കേസില്‍ നിന്ന് അഞ്ച് നേതാക്കളെ ഒഴിവാക്കി

  • By Staff
Google Oneindia Malayalam News

കൊച്ചി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ നിന്ന് അഞ്ച് രാഷ്ട്രീയനേതാക്കളെ കേസ് അന്വേഷിക്കുന്ന ജസ്റിസ് വി. പി. മോഹന്‍കുമാര്‍ കമ്മിഷന്‍ ഒഴിവാക്കി.

സിപിഎം നേതാക്കളായ പേരൂര്‍ക്കട സദാശിവന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഐഎന്‍ടിയുസി നേതാവ് എം. അജിത്, പുതാക്കല്‍ ശ്രീധരന്‍ എന്നിവരെ കേസില്‍ നിന്നൊഴിവാക്കുന്നതായി നവംബര്‍ 28 വ്യാഴാഴ്ച നടന്ന സിറ്റിംഗില്‍ കമ്മിഷന്‍ അറിയിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എം. എ. ഷാനവാസിനെ നേരത്തെ തന്നെ കമ്മിഷന്‍ കേസില്‍ നിന്നൊഴിവാക്കിയിരുന്നു.

കേസില്‍ നേതാക്കള്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.

അതേ സമയം സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍, സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം. സത്യനേശന്‍, സി പി ഐ നേതാവ് ഭാര്‍ഗവീ തങ്കപ്പന്‍ എന്നിവര്‍ക്കെതിരായ അന്വേഷണം തുടരുമെന്ന് കമ്മിഷന്‍ അറിയിച്ചു.

ചില രാഷ്ട്രീയ നേതാക്കള്‍ മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന റവന്യൂ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ നേതാക്കള്‍ക്കെതിരെ നോട്ടീസ് അയച്ചത്. എന്നാല്‍ മാസപ്പടി വാങ്ങിയെന്നതിന് വ്യക്തമായ തെളിവില്ലെന്ന് വിജിലന്‍സ് അറിയിച്ചിരുന്നു. നേതാക്കള്‍ക്ക് മാസപ്പടി നല്‍കിയിട്ടില്ലെന്നാണ് മണിച്ചന്‍ വിജിലന്‍സിന് നല്‍കിയ മൊഴി.

കമ്മിഷന്റെ അടുത്ത സിറ്റിംഗില്‍ മണിച്ചന്റെ മകളുടെ വിവാഹത്തിന്റെ വീഡിയോ കസറ്റ് കാണും. ഒട്ടേറെ നേതാക്കള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X