Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫാമിനെ തകര്‍ക്കാര്‍ ഗൂഡാലോനയെന്ന്

കോട്ടയം: ഇന്‍ഫാമിനെ തകര്‍ക്കാന്‍ ആന്റണിയും സര്‍ക്കാരും ഗൂഡാലോചന നടത്തുകയാണെന്ന് ഇന്‍ഫാം ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറി. നവമ്പര്‍ 28 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെ സംഘടനയെ തീവ്രവാദികളുടെ സംഘടനയായി ചിത്രീകരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഈ നീക്കം വിജയക്കില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. - വടക്കേമുറി പറഞ്ഞു.

റബര്‍ സംഭരണവും കയറ്റുമതിയും സംബന്ധിച്ച് എല്ലാ രേഖകളും ഇന്‍ഫാം കൃഷിമന്ത്രിയുടെ ഓഫീസില്‍ ജനവരിയില്‍ നല്കി. പിന്നീട് അത് ജില്ലാ കളക്ടര്‍മാര്‍ക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. കോട്ടയം ജില്ലാ കളക്ടര്‍ തന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ നീതികിട്ടാന്‍ ഇന്‍ഫാം ഗവര്‍ണറെ സമീപിക്കും. സത്യം ജനങ്ങളിലെത്തിക്കാന്‍ ഡിസംബര്‍ ഒമ്പത് മുതല്‍ കാസര്‍കോട് നിന്ന് ജാഥ ആരംഭിക്കും. - അദ്ദേഹം അഭിപ്രായപ്പെട്ടു.

ആന്റണി സര്‍ക്കാരിന് കാര്യക്ഷമതയില്ല. രാഷ്ട്രീയ സ്വാധീനമോ കൈക്കൂലിയോ ഇല്ലാതെ കേരളത്തില്‍ യാതൊന്നും നടക്കില്ലെന്ന സ്ഥിതിയാണിപ്പോഴെന്നും അദ്ദേഹം സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+