പയ്യാമ്പലത്ത് സീവ്യൂ പോയിന്റ്
കണ്ണൂര്‍: പയ്യാമ്പലത്തെ ലൈറ്റ് ഹൗസിനോട് അടുത്തുള്ള സ്ഥലത്ത് വിനോദസഞ്ചാര വകുപ്പ് സീവ്യൂ പോയിന്റ് നിര്‍മിക്കുന്നു.
കാനായി കുഞ്ഞിരാമനാണ് സീവ്യൂ പോയിന്റ് രൂപകല്പന ചെയ്യുന്നത്. എട്ടര ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
പയ്യാമ്പലത്തെ കടലിലേക്ക് തള്ളിനില്‍ക്കുന്ന മട്ടിലുള്ള സ്ഥലത്താണ് സീവ്യൂ പോയിന്റ് ഒരുക്കുന്നത്. കടലിന്റെ മനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നാല്‍ ലഭിക്കുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ സ്ഥലം മണ്ണിട്ടുയര്‍ത്തി നിരപ്പാക്കി ഇരിപ്പിടങ്ങള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. പൂന്തോട്ടവും നിര്‍മിക്കും.
39 സെന്റ് സ്ഥലം ഇതിനായി ജില്ലാ വിനോദസഞ്ചാര പ്രൊമോഷന്‍ കൗണ്‍സില്‍ ഇവിടെ വാങ്ങിയിട്ടുണ്ട്. നിര്‍മിതി കേന്ദ്രയാണ് നിര്‍മാണം നടത്തുന്നത്.
പയ്യാമ്പലത്ത് കാനായി കുഞ്ഞിരാമന്‍ നടത്തിയ മോടിപിടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് സീവ്യൂ പോയിന്റ് ഒരുക്കുന്നത്. പ്രവര്‍ത്തനം പൂര്‍ത്തിയായില്ലെങ്കിലും പയ്യാമ്പലത്തിന് പുതിയൊരു ഭംഗി പകരുന്നതിന് കാനായിക്ക് കഴിഞ്ഞിരുന്നു. പുല്ലും മണ്ണും ഉപയോഗിച്ച് ഉണ്ടാക്കിയ അമ്മയും കുഞ്ഞും എന്ന രൂപവും ശില്പങ്ങളും പയ്യാമ്പലത്തെ പാര്‍ക്കിനെ മനോഹരമാക്കിയിട്ടുണ്ട്. സീവ്യൂ പോയിന്റ് കൂടി വരുന്നതോടെ പയ്യാമ്പലം ഒന്നു കൂടി ആകര്‍ഷകമാവും.












Click it and Unblock the Notifications