Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഎംഎസിന് തെറ്റ് പറ്റി: എംജിസ്

കോഴിക്കോട്: പഴശ്ശിരാജയുടെ ജീവിതകഥയെഴുതിയപ്പോള്‍ ഇഎംഎസിന് തെറ്റ് പറ്റിയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റോറിക് റിസര്‍ച്ച്(ഐസിഎച്ച്ആര്‍) ചെയര്‍മാന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍. നവമ്പര്‍ 28 വ്യാഴാഴ്ച ചരിത്രസെമിനാറില്‍ സംസാരിക്കുകയായിരുന്നു എംജിഎസ്.

മലബാര്‍ മേഖലയില്‍ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ നിരന്തരം പൊരുതിയ വ്യക്തിയാണ് പഴശ്ശിരാജ. പക്ഷെ കേരള ചരിത്രം- മാര്‍ക്സിസ്റ് വീക്ഷണത്തില്‍ എന്ന പുസ്തകത്തില്‍ പഴശ്ശിരാജയെക്കുറിച്ച് ഇഎംഎസ് എഴുതിയ വസ്തുതകള്‍ തെറ്റാണ്.

ബ്രിട്ടീഷുകാര്‍ക്ക് പഴശ്ശിരാജയെ കാണിച്ചുകൊടുക്കുക വഴി പഴശ്ശിയുടെ ഭാര്യയും അദ്ദേഹത്തെ വഞ്ചിച്ചു എന്നാണ് ഇഎംഎസ് തന്റെ പുസ്തകത്തില്‍ എഴുതിയത്. സാമ്രാജ്യവാദികളുടെ കയ്യിലെ പാവകളായി പ്രവര്‍ത്തിച്ച് അയല്‍ സംസ്ഥാനങ്ങള്‍ വെട്ടിപ്പിടിച്ച ടിപ്പുസുല്‍ത്താനെയും ഹൈദരലിയെയും വര്‍ഗ്ഗീയ ചരിത്രകാരന്‍മാര്‍ വാഴ്ത്തിയപ്പോള്‍ ചെയ്ത അതേ തെറ്റാണ് മാര്‍ക്സിസ്റ് ചരിത്രകാരന്‍മാരും ആവര്‍ത്തിച്ചത്. ഇരുവരും സാമ്രാജ്യത്വവാദികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്- എംജിഎസ് ആരോപിച്ചു.

ഈസ്റിന്ത്യാ കമ്പനിക്കെതിരെ നഖശിഖാന്തം പോരാടിയ രാജാവാണ് പഴശ്ശിരാജ. വയനാട്ടിലെ ആദിവാസികളെ സംഘടിപ്പിച്ച് ഗറില്ലാ യുദ്ധത്തിലൂടെ ബ്രിട്ടീഷുകാരെ നേരിട്ട പഴശ്ശിരാജയെ മറിച്ചിട്ടത് ബ്രിട്ടീഷുകാര്‍ തന്നെയാണ്. ഇഎംഎസിന്റെ പുസ്തകത്തിലെ നിരീക്ഷണം വസ്തുതകള്‍ക്കെതിരാണ്. - എംജിഎസ് ചൂണ്ടിക്കാട്ടി.

ഐസിഎച്ച്ആറും നെഹ്രു യുവകേന്ദ്രയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+