എല്ലാ വിദ്യാര്‍ഥികളും സമരത്തിനിറങ്ങണം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എല്ലാ വിദ്യാര്‍ഥി സംഘടനകളും ഒറ്റക്കെട്ടായി പ്രക്ഷോഭം ആരംഭിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
നവംബര്‍ 28 വ്യാഴാഴ്ച എസ് എഫ് ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.
വിദ്യാഭ്യാസ മേഖലയെ കച്ചവടക്കാര്‍ക്ക് അടിയറ വെക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദ്യാഭ്യാസ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഈ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം അസാദ്ധ്യമാവുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രക്ഷോഭം വിളിച്ചുവരുത്തുന്ന നയങ്ങളാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.












Click it and Unblock the Notifications