കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി സമരങ്ങളുടെ കാലം : പിണറായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ വരാനിരിക്കുന്നത് സമരങ്ങളുടെ കാലമാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ടൈറ്റാനിയം ലേബര്‍ യൂണിയന്‍ വാര്‍ഷികസമ്മേളനം നവമ്പര്‍ 28 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടി അവകാശസമരങ്ങളെ അടിച്ചമര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. സമരങ്ങള്‍ ചിലയിടങ്ങളില്‍ അനിയന്ത്രിതമായിപ്പോയിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ സമരവിരോധികള്‍ സന്തോഷിക്കുകയാണ്. ഈ അധിക്ഷേപം കൊണ്ടൊന്നും സമരങ്ങള്‍ ഇല്ലാതാവില്ല. സര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴില്‍ വിരുദ്ധ സമരങ്ങളെ സമരങ്ങളിലൂടെ എതിര്‍ത്തുതോല്പിക്കുകതന്നെ ചെയ്യും- അദ്ദേഹം പറഞ്ഞു.

സമരം എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന സമരവിരോധികള്‍ക്കൊന്നും സമരങ്ങളെ ഇല്ലാതാക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അതുപോലെ നടപ്പാക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പരമ്പരാഗത വ്യവസായങ്ങളെയും സര്‍ക്കാര്‍ തകര്‍ക്കുന്നു. ഈ മേഖലകളിലെ തൊഴിലാളികള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ രംഗത്ത് വരും. - അദ്ദേഹം അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X