Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി

കോഴിക്കോട്: എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസുമായി ഏറ്റുമുട്ടലില്‍ 44 പേര്‍ക്ക് പരിക്ക്. 11 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

എസ്എഫ്ഐ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ചെറുതായി ലാത്തിവീശി. അതുകൊണ്ടും പ്രവര്‍ത്തകര്‍ അടങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചു. വിദ്യാര്‍ത്ഥിനികളടക്കം 33 പേര്‍ക്ക് പരിക്കേറ്റു. കസബ പൊലീസ് സ്റേഷന്‍ സിഐയ്ക്കും പരിക്കേറ്റു.

വിദ്യാര്‍ത്ഥിനികളടക്കമുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലേറു നടത്തിയതായി പൊലീസ് ആരോപിക്കുന്നു. മാര്‍ച്ച് റവന്യൂ ഡിവിഷണല്‍ ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് തിരിഞ്ഞത്.

പ്രകടനക്കാരെ പിരിച്ചയക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകപ്രയോഗവും നടത്തിയതായി ദൃക്സാക്ഷികള്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ കച്ചവടവല്ക്കരിക്കുകയും വര്‍ഗീയവല്ക്കരിക്കുകയും ചെയ്യുന്നതായി ആരോപിച്ചായിരുന്നു എസ്എഫ്ഐക്കാര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

എസ്എഫ്ഐ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് പിന്നീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കസബ പൊലീസ് സ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+