ഷിബു ബേബി ജോണിനെ വാര്‍ഡിലേക്ക് മാറ്റി
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരെയും ആര്‍എസ്പി(ബി) ബാബു ദിവാകരന്‍ പക്ഷത്തിലെ പ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ ഷിബു ബേബി ജോണിനെ വാര്‍ഡിലേക്ക് മാറ്റി.
ഷിബുവിനെ നവംബര്‍ 28 ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും. കേസില്‍ അറസ്റിലായതിന് ശേഷം രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഷിബുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഷിബുവിനെ ഞായറാഴ്ചയാണ് വാര്‍ഡിലേക്ക് മാറ്റിയത്.
കേസിലെ രണ്ടാം പ്രതിയാണ് ഷിബു. ആര്‍എസ്പി (ബി) നേതാവ് എ. വി. താമരാക്ഷനാണ് കേസിലെ ഒന്നാം പ്രതി. താമരാക്ഷന്‍ തിരുവനന്തപുരത്തെത്തിയാല്‍ പൊലീസ് അറസ്റ് ചെയ്യുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications