കപ്പല്‍ശാല വില്‍ക്കുന്നതിന് അനുകൂലമല്ലെന്ന് മന്ത്രി
ദില്ലി: കൊച്ചി കപ്പല്‍ശാല വില്‍ക്കുന്നതിന് ഷിപ്പിംഗ് മന്ത്രാലയം അനുകൂലമല്ലെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി വേദപ്രകാശ് ഗോയല്‍ വ്യക്തമാക്കി.
സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റ് ഇ. ബാലാനന്ദന്‍, ജോര്‍ജ് ഈഡന്‍ എം പി, തമ്പാന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളിയൂണിയന്‍ നേതാക്കളുടെ സംഘം തന്നെ സന്ദര്‍ശിച്ചപ്പോഴാണ് ഗോയല്‍ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ മന്ത്രാലയത്തിന് വിയോജിപ്പുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതാണ് കേന്ദ്രനയമെന്ന് ഗോയല്‍ ചൂണ്ടിക്കാട്ടി.
കപ്പല്‍ നിര്‍മാണശാല വില്‍ക്കുന്നതിനുള്ള നിയമപരമായ തടസങ്ങള്‍ നേതാക്കള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കപ്പല്‍ നിര്‍മാണശാലയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
നവംബര്‍ 28 വ്യാഴാഴ്ച നേതാക്കള്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ സന്ദര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications