ശോഭനയെ വീണ്ടും ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: വ്യാജരേഖക്കേസില്‍ ശോഭനാ ജോര്‍ജ് എം എല്‍ എയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം സൂചിപ്പിച്ചു.
ശോഭനയില്‍ നിന്ന് ക്രൈംബ്രാഞ്ചിന് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിച്ച ശേഷമായിരിക്കും ശോഭനയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ശോഭനയുടെ ഡ്രൈവര്‍ സന്തോഷ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. ശോഭനയുടെ വീട്ടില്‍ നിന്ന് കേസിലെ നാലാം പ്രതി ജയചന്ദ്രന്റെ കൂടെ ഒളിവില്‍ പോയതാണ് സന്തോഷ്.
വ്യാജരേഖ സംബന്ധിച്ച വാര്‍ത്ത സൂര്യാ ടിവിയില്‍ വരുന്നതിന് മുമ്പ് റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡിലെ നമ്പറിലേക്ക് വിളിച്ച ചിലരെ കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications