കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം നിയമനം: പ്രതിസന്ധി തുടരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മെമ്പര്‍ സ്ഥാനത്തേക്കുള്ള നിയമനം സംബന്ധിച്ച പ്രതിസന്ധി തുടരുന്നു.

എസ്എന്‍ഡിപി യോഗത്തിന്റെ നോമിനിയായ എം. ബി. ശ്രീകുമാറിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കണമെന്ന നിലപാടില്‍ മന്ത്രി വക്കംപുരുഷോത്തമന്‍ ഉറച്ചുനില്‍ക്കുന്നത് മൂലമാണ് പ്രതിസന്ധി പരിഹാരമാവാതെ തുടരുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വക്കവുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു ധാരണയിലെത്താനായിട്ടില്ല.

ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ നിയമനം സംബന്ധിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായി ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. നേരത്തെയുള്ള വിജിലന്‍സ് കേസുകള്‍ ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി ശ്രീകുമാറിനെ നിയമിക്കാനാവില്ലെന്ന് പറഞ്ഞുവെങ്കിലും എം. ബി. ശ്രീകുമാറിനെ തന്നെ ദേവസ്വം അംഗമാക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടു പോവാന്‍ വക്കവും വെള്ളാപ്പള്ളിയും തയ്യാറായില്ല.

വെള്ളാപ്പള്ളിയുടെ താത്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് വക്കം ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് മൂലം ബോര്‍ഡ് പ്രസിഡന്റിന്റെ നിയമനവും വൈകുകയാണ്. ബോര്‍ഡ് പ്രസിഡന്റായി ജി. രാമന്‍നായരെ നിയമിക്കുന്ന ഫയലില്‍ ഒപ്പിടാന്‍ വക്കം വിസമ്മതിച്ചുവെന്നാണ് അറിയുന്നത്. ശ്രീകുമാറിന്റെ നിയമനം അംഗീകരിച്ചാലേ രാമന്‍നായരുടെ നിയമനം അംഗീകരിക്കാനാവൂവെന്ന നിലപാടിലാണ് വക്കം.

ദേവസ്വം ബോര്‍ഡ് നിയമനം സംബന്ധിച്ച് മന്ത്രിസഭയിലെ എല്ലാ ഹിന്ദു അംഗങ്ങളും ഒരുമിച്ച് ഒരു പേര് നിര്‍ദ്ദേശിച്ചാലേ അത് അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ. അതുകൊണ്ടുതന്നെ വക്കത്തിന്റെ എതിര്‍പ്പ് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തടസമായിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X