സെക്രട്ടറിയേറ്റ് ഉപരോധം: വിഎസ് ഒന്നാം പ്രതി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുത്തതിന് 5000 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഉപരോധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനാണ് കേസിലെ ഒന്നാം പ്രതി.
നിരോധനം ലംഘിച്ച് സെക്രട്ടറിയേറ്റ് നടയില്‍ പന്തല്‍ കെട്ടി സത്യഗ്രഹം നടത്തിയതിന് അച്യുതാനന്ദനെതിരെ കഴിഞ്ഞയാഴ്ച കന്റോണ്‍മെന്റ് പൊലീസ് മറ്റൊരു കേസെടുത്തിരുന്നു.
സെക്രട്ടറിയേറ്റ് ഉപരോധിച്ച കേസില്‍ സി ഐ ടി യു സംസ്ഥാന സെക്രട്ടറി പി. കെ. ഗുരുദാസന്‍, സി പി എം നേതാക്കളായ എം. വിജയകുമാര്‍, ആനത്തലവട്ടം ആനന്ദന്‍, പേരൂര്‍ക്കട ശിവദാസന്‍, കെ. അനിരുദ്ധന്‍, കടകംപള്ളി സുരേന്ദ്രന്‍, എ ഐ ടി യു സി നേതാവ് സി. ദിവാകരന്‍, ബി എം എസ് നേതാവ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.
പ്രസ് ക്ലബ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് ഏതാനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications