Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വയംഭരണം അല്ലെങ്കില്‍ പോരാട്ടം: പ്രഭാകരന്‍

കിള്ളിനോച്ചി: തമിഴര്‍ക്ക് സ്വയംഭരണം അനുവദിച്ചു കിട്ടുന്നില്ലെങ്കില്‍ സ്വതന്ത്രരാഷ്ട്രം രൂപീകരിക്കുന്നതിനായുള്ള പോരാട്ടം നടത്തേണ്ടിവരുമെന്ന് എല്‍ ടി ടി ഇ നേതാവ് വേലുപിള്ള പ്രഭാകരന്‍ പറഞ്ഞു.

പ്രത്യേകം രാജ്യം വേണമെന്ന് വാദിച്ചിരുന്ന തമിഴ് പുലി നേതാവ് ഈ നിലപാടെടുത്തത് ഒരു വര്‍ഷത്തിന് മുമ്പ് തുറന്ന പത്രസമ്മേളനം നടത്തിയപ്പോഴാണ്. ആ നിലപാട് ആവര്‍ത്തിയ്ക്കുകയാണ് പ്രഭാകരന്‍ ഇപ്പോള്‍ ചെയ്യുന്നത്.

രക്തസാക്ഷിത്തം വരിച്ച തമിഴരെ ഓര്‍മ്മിയ്ക്കാനായി നടത്തിയ പ്രക്ഷേപണ പ്രസംഗത്തിലാണ് പ്രഭാകരന്‍ ഈ നിലപാട് ആവര്‍ത്തിച്ചത്. തമിഴ് ഈഴം റോഡിയോയിലായിരുന്നു പ്രക്ഷേപണം.

ശ്രീലങ്കയിലെ വംശീയപോരാട്ടത്തിന് അന്ത്യം കുറിക്കാനുള്ള പരിഹാര മാര്‍ഗം തമിഴന്മാരുടെ സ്വയംനിര്‍ണയാവകാശം അംഗീകരിച്ചുകൊണ്ടായിരിക്കണമെന്ന് പ്രഭാകരന്‍ പറഞ്ഞു.

പ്രാദേശികമായ സ്വയംഭരണം അനുവദിച്ചുകിട്ടുന്നില്ലെങ്കില്‍ പോരാട്ടം തുടരുകയല്ലാതെ മാര്‍ഗമില്ല. തങ്ങളുടെ ഭാഷയും സംസ്കാരവും സമ്പദ്വ്യവസ്ഥയും വികസിപ്പിക്കുന്നതിനായുള്ള സ്വയംഭരണമാണ് തമിഴര്‍ ആവശ്യപ്പെടുന്നത്.

നോര്‍വെയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ എല്ലാ വിഭാഗങ്ങളും സൗഹാര്‍ദപരമായി ജീവിക്കുന്നതിന് അനുകൂലമായ തീരുമാനങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഭാകരന്‍ പറഞ്ഞു.

സ്വതന്ത്രരാഷ്ട്രം എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറിയ എല്‍ ടി ടി ഇയും ശ്രീലങ്കന്‍ സര്‍ക്കാരും കഴിഞ്ഞ ഫെബ്രുവരിയില്‍ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. നോര്‍വെയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയുടെ മൂന്നാം ഘട്ടം ഡിസംബര്‍ രണ്ട് തിങ്കളാഴ്ച നോര്‍വെയിലെ ഒസ്ലോയില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+