ഇന്ത്യന്‍ ബീഡികള്‍ക്ക് നിയന്ത്രണം
ദില്ലി: ഇന്ത്യയിലെ ബീഡികള്‍ക്ക് യുഎസ് ഉള്‍പ്പെടെ ആറ് വിദേശരാജ്യങ്ങളില്‍ നിയന്ത്രണം. നവമ്പര്‍ 29 വെള്ളിയാഴ്ച ലോക്സഭയില്‍ വാണിജ്യ-വ്യവസായ മന്ത്രി അരുണ്‍ ഷൂറി അറിയിച്ചതാണ് ഇക്കാര്യം.
ഇന്ത്യയിലെ ബീഡി ഉല്പാദകര്‍ വിദേശരാജ്യങ്ങളില്‍ നിന്നും സമ്മര്‍ദ്ദം നേരിടുകയാണ്. ഇതിനെ മറികടക്കാന്‍ പുകയില കര്‍ഷകര്‍ ബീഡിക്ക് ഉപയോഗിക്കാവുന്ന മറ്റെന്തെങ്കിലും വിള കൃഷി ചെയ്യാന്‍ ശ്രമിക്കണം. ഇതിലൂടെ മാത്രമേ പുകയിലയെ എതിര്‍ക്കുന്ന രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ഇന്ത്യയിലെ ബീഡി ഉല്പാദകര്‍ക്ക് കഴിയൂ. - അരുണ്‍ ഷൂറി പറഞ്ഞു.
യുഎസില്‍ ഇന്ത്യന്‍ ബീഡികള്‍ക്ക് ദേശീയ തലത്തില്‍ നിരോധനമില്ല. പക്ഷെ ബീഡി ഉല്പാദനമേഖലയില്‍ ബാലവേലയുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലാണ് യുഎസും മറ്റും ഇന്ത്യന്‍ ബിഡികളുടെ ഇറക്കുമതി നിരോധിച്ചിരിക്കുന്നത്. എങ്കിലും ബീഡി കയറ്റുമതിയിലൂടെയുള്ള ഇന്ത്യയുടെ വരുമാനം വര്‍ധിക്കുകയാണ്. 2000-2001ല്‍ 329 കോടി ലഭിച്ചിരുന്നുവെങ്കില്‍, 2001-2002ല്‍ 334 കോടി രൂപ ഇതുവഴി നേടി.
2002-2003ല്‍ ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ മാത്രം ബീഡി കയറ്റുമതി വഴി 262 കോടി രൂപ നേടിക്കഴിഞ്ഞതായും അരൂണ്‍ ഷൂറി അറിയിച്ചു.












Click it and Unblock the Notifications