കാഞ്ചി: ജാമ്യാപേക്ഷ പരിഗണിക്കും
ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതിയും സെഷന്‍സ് കോടതിയും നവംബര്‍ 29 തിങ്കളാഴ്ച പരിഗണിക്കും. ഇതിനിടെ മഠാധിപതിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു കേസില്‍ക്കൂടി പൊലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ചി മഠത്തിലെ ഭക്തനായിരുന്ന തിരുകൊടിയൂര്‍ മാധവന്‍ എന്നയാള്‍ക്കു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ചാണ് അന്വേഷണം. തിരുമലയിലെ വൈഷ്ണവക്ഷേത്രങ്ങള്‍ പൊളിക്കുന്നതു സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ആഗസ്റ്റില്‍ ഇയാള്‍ക്കു നേരെ വധശ്രമമുണ്ടാവുകയും ചെയ്തിരുന്നു. ഇതില്‍ സ്വാമിക്കുള്ള പങ്കിനെപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. തനിക്കെതിരെ നീങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മാധവന് സ്വാമി മുന്നറിയപ്പുനല്‍കിയിരുന്നുവെന്നു ഇതേത്തുടര്‍ന്ന് ഒരു വക്കീലിന്റെ ഉപദേശം തേടി തിരിച്ചുപോയ തന്നെ കാറിലെത്തിയ ഗുണ്ടാസംഘം ആക്രമിക്കുകയായിരുന്നുവെന്ന് മാധവന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
ഹൈക്കോടതി നേരത്തെ ശങ്കരാചാര്യരുടെ ജാമ്യാപേക്ഷ നിരസിച്ചിരുന്നുവെങ്കിലും കോടതിയില്‍ സ്വമിക്കെതിരെ മൊഴി നല്‍കിയ വധക്കേസ് പ്രതികളായ കതിരവനും രജനിയും പിന്നീട് സ്വാമിക്കനുകൂലമായി മൊഴി നല്‍കിയതു ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications