കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയിക്ക് ആശംസ; നീളം ആയിരംമീറ്റര്‍

  • By Staff
Google Oneindia Malayalam News

ലഖ്നോ: വാജ്പേയിയുടെ 78ാം ജന്മദിനത്തിന് വിചിത്രമായ ഒരു സമ്മാനം ഒരുങ്ങുന്നു. കൈകൊണ്ടെഴുതിയ ഒരു കിലോമീറ്റര്‍ നീളമുള്ള ആശംസാ കാര്‍ഡ് വാജ്പേയിയുടെ മണ്ഡലമായ ലഖ്നോവിലാണ് ഒരുങ്ങുന്നത്.

ലഖ്നോവില്‍ തയ്യാറാവുന്ന ഈ ആശംസാകാര്‍ഡിന്റെ ഭാരം 178 കിലോഗ്രാം വരും. ഡിസംബര്‍ 25ന് നടക്കുന്ന പിറന്നാള്‍ ആഘോഷത്തില്‍ ഈ കത്ത് പ്രധാനമന്ത്രിക്ക് കൈമാറും.

സുഭാഷ് ഭല്ല എന്ന ചെറുപ്പക്കാരന്റെ തലയിലാണ് ഈ ആശയമുദിച്ചത്. മിക്കവാറും ഈ കത്ത് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചേക്കുമെന്നും ഇവര്‍ കരുതുന്നു. കഴിഞ്ഞ 28 മാസമായി ഈ ആശംസാകാര്‍ഡ് തയ്യാറായി വരികയാണ്. കൃത്യമായി പറഞ്ഞാല്‍, 2001 ജൂലായ് 13നാണ് ആശംസാകാര്‍ഡിന്റെ പണി തുടങ്ങിയത്.

ഈ കാര്‍ഡില്‍ വാജ്പേയിയുടെ ജീവിതചിത്രം, വിദ്യാഭ്യാസ കാലഘട്ടം, പൊതു ജീവിതത്തിലേക്കുള്ള പ്രവേശനം, രാഷ്ട്രീയത്തിലെ വളര്‍ച്ച, അദ്ദേഹത്തിന്റെ കവിതകള്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാര്‍ഡിലേക്ക് വാജ്പേയിയ്ക്കുള്ള ആശംസകള്‍ ഉത്തര്‍പ്രദേശിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഒഴുകുകയാണ്. എട്ടടി നീളവും നാലടി ഉയരവും നാലടി വീതിയുമുണ്ട് ഈ കാര്‍ഡിന്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X