കുഞ്ഞാലിക്കുട്ടി: നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ല
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി പ്രശ്നം കാരണം സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും ജനങ്ങളിലേക്കെത്തുന്നില്ലെന്ന് മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍.
സര്‍ക്കാര്‍ ജനങ്ങള്‍ക്കു വേണ്ടി ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതെക്കുറിച്ച് ജനങ്ങളറിയുന്നില്ല.
കുഞ്ഞാലിക്കുട്ടി പ്രശ്നം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗ് കുഞ്ഞാലിക്കുട്ടി പ്രശ്നം ഇനി ചര്‍ച്ച ചെയ്യില്ല. ഇതെക്കുറിച്ച് ഒരുപാടു ചര്‍ച്ചകള്‍ ഇപ്പോള്‍ത്തന്നെ നടന്നുകഴിഞ്ഞു. കോടതി വിധി വരുന്നതുപരെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ തന്നെയാണ് മുസ്ലീംലീഗ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications