Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്തു നടന്ന സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 150ളം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്തു. ആര്‍.എസ്.പി.ബി ഓഫീസ് തല്ലിത്തകര്‍ത്തു, പൊലീസ് വാന്‍ തടഞ്ഞു തുടങ്ങിയ കേസുകളാണ് ഇവരുടെ പേരില്‍ ആരോപിച്ചിരിക്കുന്നത്.

ആര്‍.എസ്.പി.ബി ഓഫീസ് തകര്‍ത്തതിന് ശനിയാഴ്ച നവംബര്‍ 27 ശനിയാഴ്ച രാത്രി അറസ്റുചെയ്ത ഏഴു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഇവരെ കയറ്റിയ പൊലീസ് വാന്‍ തടയാന്‍ ശ്രമിച്ചുവെന്നതിനാണ് മററുള്ളവര്‍ക്കതിരെ കേസ്.

അറസ്റു ചെയ്ത മാധ്യമപ്രവര്‍ത്തകരെ അന്നു രാത്രി തന്നെ നിരുപാധികം വിട്ടയച്ചിരുന്നു. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ പേരില്‍ കേസുകള്‍ രജിസ്റര്‍ ചെയ്യാനുള്ള പൊലീസ് നീക്കം.

താമരാക്ഷന്‍ വിഭാഗം പത്രക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആര്‍.എസ്.പി.ബി ഓഫീസിലേക്കു മാര്‍ച്ചു നടത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ നിന്നാണ് കല്ലേറുണ്ടായത്. ഇതേത്തുടര്‍ന്നു പിന്‍തിരിഞ്ഞ പത്രപ്രവര്‍ത്തകരെ പൊലീസ് അറസ്റു ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+