Get Updates
Get notified of breaking news, exclusive insights, and must-see stories!

ചീനവലക്കാര്‍ സമരത്തിലേക്ക്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയുടെ പ്രകൃതി സൗന്ദര്യത്തിന് മാറ്റുകൂട്ടിയിരുന്ന ചീനവലകളുടെ ഉടമകള്‍ സൂചനാസമരത്തിലേക്ക്. വിദേശ ടൂറിസ്റുകള്‍ ഏറ്റവുമധികമായെത്തുന്ന ഡിസംബര്‍ മാസത്തില്‍ ചീനവലകള്‍ പ്രവര്‍ത്തിപ്പിക്കാതെ സമരം ചെയ്യാനാണ് ഉടമസ്ഥരുടെ തീരുമാനം.

അതോടെ ഡിസംബറില്‍ ചീനവലയില്ലാത്ത ഫോര്‍ട്ട് കൊച്ചി കായലായിരിക്കും ടൂറിസ്റുകളെ കാത്തിരിക്കുക. ചീനവലകള്‍ കെട്ടിയ അഴിമുഖത്തും ഊന്നിവലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടക്കുന്നത് മൂലം ചീനവലകളുടെ ഉടമകള്‍ക്ക് വന്‍ നഷ്ടം വരുന്നതായാണ് സമരത്തിന് കാരണമായി പറയുന്നത്. കേരള ഹൈക്കോടതി ഹാര്‍ബര്‍ പൊലീസിലെ ഡിവിഷണല്‍ ഇന്‍സ്പെക്ടറോടും സര്‍ക്കിള്‍ ഇന്‍സ്പെക്ടറോടും ചീനവലകള്‍ കെട്ടിയിട്ടുള്ള ഇടങ്ങളില്‍ മറ്റുള്ളവരുടെ മീന്‍പിടുത്തം നിരോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ വിലക്കുകളെയും ലംഘിച്ച് മറ്റുള്ളവര്‍ ചീനവലപ്രദേശത്ത് അതിക്രമിച്ച് കയറി മീന്‍പിടിക്കുകയാണ്.

അഴിമുഖത്ത് കോരുവലയുപയോഗിച്ചുള്ള മീന്‍പിടുത്തം മൂലം കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ബാര്‍ജുകള്‍ക്കും സുഗമമായി യാത്ര ചെയ്യാനാകുന്നില്ലെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സിറ്റി പൊലീസ്കമ്മീഷണറോട് 1995ല്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ഊന്നിവലകളില്‍ കുടുങ്ങി ഇവിടെ ധാരാളം ബോട്ടുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെയാണ് ഒരു ചീനവലയുടെ ചെലവെന്ന് ഫോര്‍ട്ട് കൊച്ചി നെറ്റ് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി കെ.പി. ജെറോം പറഞ്ഞു. രണ്ട് നേരങ്ങളിലായി 10 പേരെങ്കിലും ഒരു ചീനവലയ്ക്ക് വേണ്ടി പണിയെടുക്കേണ്ടി വരും. ചീനവലയില്‍ നിന്ന് കിട്ടുന്ന പണം കൂലി കൊടുക്കാന്‍ തികയുന്നില്ലെന്നതാണ് അവസ്ഥ. - ജെറോം പറയുന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ 19 ചീനവലകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 12 എണ്ണമേ ഉള്ളൂ. നേരത്തെ ചീനവലകളുടെ ചുമതല ഫീഷറീസ് വകുപ്പിനായിരുന്നു. അക്കാലത്ത് സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. - ചീനവല ഉടമയായ ജോസ് വിന്‍സന്റ് പറഞ്ഞു.

തയ്വാനിലും മറ്റും ഉപയോഗിക്കുന്നത് യന്ത്രവല്കൃത ചീനവലകളായതിനാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഒരാള്‍ മതിയാകും. ടൂറിസത്തിനായി കോടികള്‍ സര്‍ക്കാര്‍ ചെലവഴിക്കുമ്പോഴും ചീനവലകളെ അവഗണിക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+