താരിഫ് റഗുലേറ്ററി കമ്മിഷന്‍ ചുമതലയേറ്റു
തിരുവനന്തപുരം: ഈയിടെ സര്‍ക്കാര്‍ രൂപം നല്കിയ ഇലക്ട്രിസിറ്റി താരിഫ് റഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ചെയര്‍മാന്‍ എം.കെ. ഗോപാലകൃഷ്ണപിള്ളയും അംഗമായ പി. ബാലകൃഷ്ണനുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റൊരംഗമായ രാജ്മോഹന്‍ സാങ്കേതിക കാരണങ്ങളാല്‍ സത്യപ്രതിജ്ഞ ചെയ്തില്ല.
രണ്ടുമാസത്തിനുള്ളില്‍ വൈദ്യുതി നിരക്ക് പുതുക്കിനിശ്ചയിക്കാന്‍ കമ്മിഷനോട് ആവശ്യപ്പെടുമെന്ന് ചടങ്ങില്‍ പങ്കെടുത്ത വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് ഈ കമ്മിഷനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ വൈദ്യുതി നിരക്ക് വര്‍ധനയുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ല.- മന്ത്രി സൂചിപ്പിച്ചു.
വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ മാത്രമല്ല, വൈദ്യുതി ബോര്‍ഡ് ലാഭകരമായി പുനസംഘടിപ്പിക്കുന്ന കാര്യവും കമ്മിഷന്‍ പരിഗണിക്കുമെന്ന് ചെയര്‍മാന്‍ ഗോപാലകൃഷ്ണപിള്ള പറഞ്ഞു.












Click it and Unblock the Notifications