Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്തഫയ്ക്കും പത്മജയ്ക്കുമെതിരെ നടപടിയില്ല

ദില്ലി: ടി. എച്ച്. മുസ്തഫയ്ക്കും പത്മജാ വേണുഗോപാലിനും എതിരായി അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ അറിയിച്ചു.

കാരണംകാണിക്കല്‍ നോട്ടീസിന് ഇരുവരും തൃപ്തികരമായ വിശദീകരണം നല്‍കിയതായി മുരളി പറഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ സമാന്തര യൂണിയന്റേ നേതൃത്വവുമായി മുന്നോട്ടുപോവില്ലെന്നും കെ പി സി സി തീരുമാനം അംഗീകരിക്കുമെന്നും പത്മജ വ്യക്തമാക്കിയിട്ടുണ്ട്.

കെ. കരുണാകരനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലായിരുന്നുവെന്നാണ് മുസ്തഫ മറുപടി നല്‍കിയത്. കരുണാകരനെ പോലൊരു മുതിര്‍ന്ന നേതാവിനെ ഇടിച്ചുതാഴ്ത്താനുള്ളനീക്കം തന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും മുസ്തഫ വ്യക്തമാക്കി. ഇരുവരുടെയും വിശദീകരണം കെ പി സി സി അംഗീകരിച്ചു.

ശോഭനാ ജോര്‍ജിനെതിരായ നടപടി സംബന്ധിച്ച് അച്ചടക്ക സമിതി തീരുമാനമെടുക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുരളീധരന്‍ തീരുമാനങ്ങളറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+