എന്‍ഡോസള്‍ഫാന്‍: ഒരു മരണം കൂടി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മൂലം മാറാരോഗം ബാധിച്ച് ഒരാള്‍ കൂടി കാസര്‍കോട് ജില്ലയില്‍ മരിച്ചു. പഡ്രെ ഗ്രാമത്തില്‍ ഒരു വര്‍ഷമായി അര്‍ബുദരോഗം ബാധിച്ച് കിടപ്പിലായിരുന്ന റിട്ടയേഡ് ഹെഡ്മാസ്റര്‍ എന്‍. കുമാരന്‍ (61) ആണ് മരിച്ചത്.
കുമാരന്‍ മാസ്ററുടെ മരണത്തോടെ കഴിഞ്ഞ എട്ട് വര്‍ഷമായി പഡ്രെ ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം അര്‍ബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 65 ആയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമത്തിലെ അറുപതോളം പേര്‍ ബുന്ദിമാന്ദ്യം, അംഗവൈകല്യം തുടങ്ങിയ ദുരിതങ്ങള്‍ അനുഭവിക്കുന്നവരാണ്.












Click it and Unblock the Notifications