Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗതിക്കെതിരായ നടപടി സ്റേചെയ്തു

കൊച്ചി: വിതുര പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് നടന്‍ ജഗതി ശ്രീകുമാറിനെതിരായ എല്ലാ നടപടികളും ഹൈക്കോടതി സ്റേ ചെയ്തു. നവമ്പര്‍ 29 വെള്ളിയാഴ്ചയാണ് കോടതി ഈ ഉത്തരവിട്ടത്.

കേസില്‍ നാലാംപ്രതിയായ ജഗതി ശ്രീകുമാര്‍ നല്കിയ പരാതിയിന്മേലാണ് കോടതിയുടെ ഈ വിധി. ജസ്റിസ് എന്‍. കൃഷ്ണന്‍നായരാണ് ഈ വിധി പ്രസ്താവിച്ചത്. തിരുവനന്തപുരം വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ ഒട്ടേറെ പേര്‍ ലൈംഗികചൂഷണത്തിനിരയാക്കി എന്നതാണ് കേസ്.

ഈ കേസ് വിചാരണ ചെയ്ത കോട്ടയത്തെ പ്രത്യേക കോടതി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ജഗതിയെ കേസില്‍ നാലാംപ്രതിയാക്കിയത്. തനിക്കെതിരെ പ്രോസിക്യൂഷന്‍ ഭാഗം യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെന്ന് ജഗതി പരാതിയില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+