കല്യാണനിധിക്ക് തുടക്കമായി
തൃശൂര്‍: കല്യാണ്‍ സില്‍ക്സിന്റെ കല്യാണനിധി പദ്ധതിക്ക് തുടക്കമായി. ചലച്ചിത്ര താരം മമ്മൂട്ടിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. നിര്‍ധന യുവതികളുടെ വിവാഹത്തിന് സഹായധനം നല്കുക എന്നതാണ് ഈ പദ്ധതി.
ജില്ലാ കളക്ടറാണ് യുവതികളെ തിരഞ്ഞെടുക്കുക. ഓരോ യുവതിക്കും 10,000 രൂപയോളം സഹായം ലഭിക്കും. താലി, വിവാഹ സാരി, അനുബന്ധ വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഈ അവാര്‍ഡ്.
100 യുവതികള്‍ക്ക് പത്തു ലക്ഷം രൂപ സഹായം നല്കുന്നതിന്റെ രേഖ മമ്മൂട്ടിയില്‍ നിന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ഡോ. വി.എം. ഗോപാലമേനോന്‍ ഏറ്റുവാങ്ങി. കല്യാണ്‍ സില്‍ക്സ് ഉടമ ടി.എസ്. പട്ടാഭിരാമന്‍, മേയര്‍ ജോസ്കാട്ടൂക്കാരന്‍, എംഎല്‍എമാരായ ടി.വി. ചന്ദ്രമോഹന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications