അഞ്ചിലൊരു കുട്ടിക്കു വീതം പെരുമാറ്റവൈകല്യം
കൊച്ചി: സമൂഹത്തിലെ അഞ്ചിലൊരു കുട്ടിക്കു വീതം പെരുമാറ്റവൈകല്യമുണ്ടെന്ന് എ.ജി യൂണിവേഴ്സിറ്റി ബിഹാവിയറല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.റസീന പദ്മം അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ വ്യക്തിവികസത്തെപ്പറ്റി നടന്ന സെമിനാറില്‍ കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തക്കുറിച്ചു സംസാരിക്കുകയായിരുന്നു അവര്‍.
പെരുമാറ്റവൈകല്യത്തിനു കാരണം കുട്ടികളെ സംബന്ധിക്കുന്നതോ മാതാപിതാക്കള്‍ കാരണമോ സ്കൂള്‍ ഘടകങ്ങള്‍ കാരണമോ ആകാം . പ്രൈമറി സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുവാന്‍ ശ്രമിക്കണം.
സംസ്ഥാനത്ത് ആത്മഹത്യകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാനസികാരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് പരിപാടിയില്‍ പങ്കെടുത്ത സ്പോര്‍ട്സ്, ഫിഷറീസ് വകുപ്പുമന്ത്രി ഡൊമിനിക് പ്രസന്റ്യേന്‍ അഭിപ്രായപ്പെട്ടു. ഇത്തരം സെമിനാറുകള്‍ പ്രശ്നപരിഹാരം കണ്ടെത്തുവാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അലാസ്കയില്‍ നിന്നെത്തിയ ഡോ. ആല്‍ഫ്രെഡ് കോളിന്‍സ് ന്യൂറോഫിസിയോളജിയെപ്പറ്റി പ്രബന്ധമവതരിപ്പിച്ചു.
ഡോ. റസീന പദ്മംചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ.കൃഷ്ണകുമാര്‍, ലീലാമ്മ തോമസ്, എം മുരളി തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ മികച്ച യുവശാസ്ത്ര്രജ്ഞക്കുള്ള അവാര്‍ഡ് ഡോ. ബിജി മാത്യുവിന് സമ്മാനിച്ചു.












Click it and Unblock the Notifications