കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ പി സി സിക്കു ആറ് സെക്രട്ടറിമാര്‍ കൂടി

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രായപരിധി കഴിഞ്ഞുവെന്നതിനാല്‍ യൂത്ത് കോണ്‍ഗ്രസിലും കെ എസ് യു വിലും സ്ഥാനം കിട്ടാതെ പോയ അഞ്ച് പേരെ കെ പി സി സി സെക്രട്ടറിമാരായി നിയമിച്ചു. കെ. പി. ഉണ്ണിക്കൃഷ്ണന്റെ പ്രതിനിധിയായി ഒരാളെയും കെ പി സി സി സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.

ഐ ഗ്രൂപ്പിലെ ജി. രതികുമാര്‍, ടി. എം. സക്കീര്‍ ഹുസൈന്‍, എ ഗ്രൂപ്പിലെ നെയ്യാറ്റിന്‍കര സനല്‍, ജെയ്സണ്‍ ജോസഫ്, മൂന്നാം ഗ്രൂപ്പിലെ എം. എം. നസീര്‍, കെ. പി. ഉണ്ണിക്കൃഷ്ണന്റെ പ്രതിനിധിയായി വി. എന്‍. ജയരാജ് എന്നിവരെയാണ് കെ പി സി സി സെക്രട്ടറിമാരായി നിയമിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സി ജനറല്‍ സെക്രട്ടറി അംബികാ സോണിയുമായി ചര്‍ച്ച നടത്തിയ ശേഷം കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനാണ് പുതിയ കെ പി സി സി സെക്രട്ടറിമാരെ നിയമിക്കുന്ന വിവരം പ്രഖ്യാപിച്ചത്.

യുവനേതാക്കള്‍ക്ക് ഡി സി സിയില്‍ അംഗത്വം നല്‍കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട ഡി സി സികളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് മുരളീധരന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X