Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടി തങ്ങള്‍ക്ക് കത്ത് നല്‍കി

കൊച്ചി: മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട് ശിഹാബ് തങ്ങള്‍ക്ക് കത്ത് നല്‍കിയതായി അറിയുന്നു.

ലീഗിനുള്ളില്‍ നിന്നും കുഞ്ഞാലിക്കുട്ടിക്ക് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് ഈ കത്ത് നല്‍കിയതെന്ന് കരുതുന്നു.

മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിന് പുറമേ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്തു നിന്നു മാറി നിന്നേ പറ്റൂ എന്ന അഭിപ്രായക്കാരാണ് ഇ. അഹമ്മദും എം.കെ. മുനീറും. ഇവരെ പിന്തുണയ്ക്കാനും നേതാക്കളുണ്ട്. എന്നാല്‍ ലീഗിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ കുഞ്ഞാലിക്കുട്ടിക്ക് ആ സ്ഥാനം കൂടി നഷ്ടമാകാതിരിക്കാനാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായിരിയ്ക്കുന്നത്.

ഇത്രയും ശക്തമായ എതിര്‍പ്പ് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും ഉണ്ടായിരിയ്ക്കുന്ന സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചാല്‍ പാര്‍ട്ടിയുടെ അടിത്തറയിളകുമെന്നും സമുദായം കൈയൊഴിയുമെന്നും പാര്‍ട്ടി പിളരുമെന്നും തങ്ങള്‍ ഭയപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ അതിശയിയ്ക്കാനില്ലെന്ന് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍, കുട്ടി അഹമ്മദുകുട്ടി, ചെര്‍ക്കളം അബ്ദുള്ള എന്നിവരും തങ്ങളെ ധരിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ഒരു ചടങ്ങില്‍ താന്‍ ഇനി തിരുവനന്തപുരത്തേയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇത് തങ്ങള്‍ക്ക് കത്ത് നല്‍കിയ ശേഷമാണെന്നാണ് കരുതുന്നത്.

മലപ്പുറം ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ലീഗ് ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിനുശേഷം മന്ത്രിസ്ഥാനം രാജി വയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. മലപ്പുറത്തെ ജനങ്ങളെ തന്റെ നിരപരാധിത്വം അറിയിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം.

സസ്പന്‍ഷന് ശേഷം തിരിച്ചെടുത്ത കെ.ടി. ജലീലും അദ്ദേഹത്തോടൊപ്പമുള്ള ഒരു വലിയ യുവനിരയും എം.കെ. മുനീറിനോടൊപ്പം ചേര്‍ന്നതും തങ്ങള്‍ക്ക് ഇനിയും പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+