ആറളംഫാം: സിപിഎം നയം ഇരട്ടത്താപ്പ്
കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആറളം ഫാം ഏറ്റെടുക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി എം. എ. കുട്ടപ്പന്‍ അറിയിച്ചു.
നഷ്ടത്തിലുള്ള ആറളം ഫാം വില്‍ക്കാനുള്ള നിര്‍ദേശം 1997 മുതല്‍ കേന്ദ്രം സംസ്ഥാനത്തെ പലപ്പോഴായി അറിയിച്ചിരുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ ആറളം ഫാം സ്വകാര്യ വ്യക്തികളുടെ കൈയിലെത്തും.
ആറളം ഫാം ഏറ്റെടുക്കുന്നതിനും ഭൂമി ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിനും മേല്‍നോട്ടം വഹിക്കാനായി മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. തൊഴില്‍ മന്ത്രിയും വനംമന്ത്രിയും പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിയുമാണ് സമിതിയിലെ അംഗങ്ങള്‍. ആറളം ഫാം ഏറ്റെടുക്കുമ്പോള്‍ അവിടെ ജോലി ചെയ്യുന്ന 634 ജീവനക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും.
ആദിവാസികള്‍ക്ക് ഭൂമി നല്‍കാനായി സമരം ചെയ്ത സി പി എം ഇപ്പോള്‍ ആറളം ഫാം ആദിവാസികള്‍ക്ക് നല്‍കുന്നതിനായി ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്.
അതേ സമയം സംസ്ഥാന സര്‍ക്കാര്‍ ആറളം ഫാം ഏറ്റെടുക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ആറളം ഫാം ഏറ്റെടുക്കുന്നത് ഫാമിനെ ആശ്രയിച്ചുകഴിയുന്നവരോട് മാത്രം കാണിക്കുന്ന അനീതിയല്ലെന്നും കാര്‍ഷിക മേഖലയ്ക്ക് തന്നെ എതിരായ തീരുമാനമാണെന്നും ഐ എന്‍ ടി യു സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications