Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: മുന്‍കമ്മീഷണര്‍ക്കെതിരെ ഡി.ജി.പി

കോഴിക്കോട്: മാറാട് സംഭവം അന്നത്തെ സിറ്റി പൊലീസ് കമ്മീഷണര്‍ അബ്ദുള്‍ റഹീം വേണ്ടപോലെ കൈകാര്യം ചെയ്തില്ലെന്ന് മുന്‍ ഡി.ജി.പി കെ.ജെ ജോസഫ് അന്വേഷണകമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കി.

സംഭവത്തില്‍ പ്രതികളായവരെപ്പറ്റി വിവരം ലഭിച്ചിട്ടും അബ്ദുള്‍ റഹീം ഉത്തരവാദിത്വപ്പെട്ടവരെ അറിയിച്ചില്ല.

മാത്രമല്ലാ, അന്വേഷണം ക്രൈംബ്രാഞ്ച് സെല്ലിനു കൈമാറിയപ്പോള്‍ പ്രതികളാവാന്‍ സാധ്യതയുള്ളവരാരാണെന്ന കാര്യമന്വേഷിച്ചിരുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് മൊഴി നല്‍കാന്‍ തിരുവനന്തപുരത്തെത്തുവാന്‍ ആവശ്യപ്പെട്ടിട്ടും അതനുസരിക്കുവാന്‍ അബ്ദുള്‍ റഹിം തയ്യാറായില്ല.

സ്ഥലംമാറ്റ ഉത്തരവു റദ്ദാക്കി കോഴിക്കോടു തന്നെ സര്‍വീസില്‍ തുടരുവാന്‍ അബ്ദുള്‍ റഹീം പലശ്രമങ്ങളും നടത്തുകയുണ്ടായി.

മാറാടു നടന്നത് രണ്ടുപക്ഷങ്ങള്‍ തമ്മിലുള്ള ലഹളയല്ലാ, ഏകപക്ഷീയമായ കൊലപാതകമായിരുന്നുവെന്ന് മുന്‍ ഡി.ജി.പി അന്വേഷണകമ്മീഷനെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+