കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാ. മത്തായി നൂറനാല്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനും ഇടതുപക്ഷ സഹയാത്രികനുമായ ഫാ. മത്തായി നൂറനാല്‍(74) അന്തരിച്ചു. നവമ്പര്‍ 29 വെള്ളിയാഴ്ച സ്വന്തം വസതിയില്‍ വച്ചായിരുന്നു അന്ത്യം.

വൈദിക ട്രസ്റി കൂടിയാണ് ഇദ്ദേഹം. സംസ്കാരം ഡിസംബര്‍ ഒന്ന് ഞായറാഴ്ച കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.

വയനാട് ജില്ലയുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ളയാളാണ് ഫാ. മത്തായി നൂറനാല്‍. അതുകൊണ്ട് കുടിയേറ്റക്കാരുടെ നേതാവായാണ് ഇദ്ദേഹം പൊതുവേ അറിയപ്പെടുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബത്തേരിയില്‍ മത്സരിച്ചു പരാജയപ്പെട്ടു.

മൂവാറ്റുപുഴ നൂറനാല്‍ വര്‍ക്കി-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ജനനം 1928ല്‍. 23ാം വയസ്സില്‍ സെന്റ് മേരീസ് പള്ളി വികാരിയായി ബത്തേരിയില്‍ എത്തി. ഒരു വര്‍ഷത്തേക്കാണ് വന്നതെങ്കിലും പിന്നീട് ജനങ്ങളുടെ നിര്‍ബന്ധം കാരണം അവിടെ സ്ഥിരതാമസമാക്കി.

വയനാട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി വിവിധ സഹകരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ ഡോ. അന്നമ്മ. ജോര്‍ജ്ജ് മത്തായി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), എബ്രഹാം മത്തായി ( യുഎന്‍ ചീഫ് സെക്യൂരിറ്റി അഡ്വൈസര്‍), ഡോ. ഐസക്ക് മത്തായി (ബാംഗ്ലൂര്‍), ശാമുവല്‍ മത്തായി (എഞ്ചിനീയര്‍), ജോണ്‍ മത്തായി (സെന്റ് മേരീസ് കോളെജ് അധ്യാപകന്‍). മരുമക്കള്‍: റെനി ജോര്‍ജ്ജ്, ഷലീബ മത്തായി, സുജ ഐസക്ക്, ഷീല ജോര്‍ജ്ജ്, റെനി മത്തായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X