Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രന്‍ കമ്മീഷനെതിരെ എന്‍.എസ്.എസ് മുന്നറിയിപ്പ്

വടകര: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കി നായര്‍ സമുദായത്തെ ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ നിശബ്ദമായിരിക്കില്ലെന്ന് എന്‍. എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപണിക്കര്‍. എന്‍.എസ്.എസ് വടകര താലൂക്ക് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം ഭരിക്കുന്ന സഖ്യമുന്നണി ഇപ്പോള്‍ത്തന്നെ നായര്‍സമുദായത്തെ വേണ്ടുവോളം ദ്രോഹിച്ചുകഴിഞ്ഞു. രാഷ്ട്രീയശക്തിയുപയോഗിച്ച് സമുദായത്തെ നശിപ്പിക്കുവാനുള്ള ശ്രമം എന്തുവില കൊടുത്തും തടയും.

സ്വാതന്ത്യം ലഭിച്ച ശേഷം നിലവില്‍ വന്ന ഭൂപരിഷ്കരണവ്യവസ്ഥയും സംവരണവും കൊണ്ടുതന്നെ ഭൂരിഭാഗം നമ്പൂതിരി, നായര്‍ സമുദായങ്ങള്‍ ഇപ്പോള്‍ ഭിക്ഷക്കാരുടെ അവസ്ഥയിലാണ്. ഇപ്പോഴവരുടെ നിയമപരമായി അവകാശങ്ങള്‍ പോലും എടുത്തുകളയാനുള്ള ശ്രമമാണ് സര്‍ക്കാരുകള്‍ നടത്തുന്നത്.

സംവരണ പ്രശ്നം കൈകാര്യം ചെയ്യാന്‍ സ്ഥിരമായി ഒരു കമ്മീഷന്‍ രൂപീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശമനുസരിക്കാന്‍ പോലും ഗവണ്‍മെന്റ് തയ്യാറായിട്ടില്ലെന്ന് നാരായണപണിക്കര്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+