കൂടുതല്‍ എം എസ്സി നഴ്സിംഗ് കോഴ്സുകള്‍
കൊച്ചി: അടുത്ത വര്‍ഷം കൊച്ചിയില്‍ തുടങ്ങുന്ന കമ്മിഷന്‍ ഓണ്‍ ഗ്രാജുവേറ്റ്സ് ഒഫ് ഫോറിന്‍ നഴ്സിംഗ് സ്കൂള്‍സിന്റെ പുതിയ കേന്ദ്രം കേരളത്തിലെ നഴ്സുമാര്‍ക്ക് വിദേശത്ത് മികച്ച അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
സ്റുഡന്റ് നഴ്സസ് അസോസിയേഷന്റെ 20ാ-ം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടിയതിനെ തുടര്‍ന്നാണ് സ്വാശ്രയമേഖലയില്‍ കൂടുതല്‍ നഴ്സിംഗ് കോഴ്സുകള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം കൂടുതല്‍ എം എസ്സി നഴ്സിംഗ് കോഴ്സുകള്‍ തുടങ്ങുമെന്ന് സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications