പിഡിപി സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു
കൊച്ചി: പി ഡി പി സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചതായി പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദ്നി അറിയിച്ചു.
പി ഡി പി മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളും ചില നേതാക്കളുടെ ജയില്‍വാസവും കണക്കിലെടുത്താണ് സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിക്കുന്നതെന്ന് മദ്നി വ്യക്തമാക്കി.
സി. കെ. അബ്ദുള്‍ അസീസ് ആണ് പുതിയ വര്‍ക്കിംഗ് ചെയര്മാന്. സി. ജെ. രാജശേഖരന്, അഡ്വ.അക്ബര്‍ അലി, യു. കെ. അബ്ദുള്‍ റഷീദ് മൗലവി, ടി. എ. മുഹമ്മദ് ബിലാല്‍, ബഷീര്‍ ഹാജി, കുഞ്ഞുമുഹമ്മദ് മങ്കട എന്നിവരാണ് വൈസ് ചെയര്മാന്മാര്. പൂന്തുറ സിറാജ്, ജയന് എരമല്ലൂര്‍, നാസര്‍ മട്ടാഞ്ചേരി, എം. പി. രഞ്ജിത്ത്, അജിത്കുമാര്‍ ആസാദ്, ശ്രീനിവാസന് കുന്നത്തൂര്‍, അഡ്വ. സുധാകരന് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാണ്. ട്രഷറര്‍ ഹുസൈന് മണ്ണഞ്ചേരി.
ഒരു യു ഡി എഫ് മന്ത്രി ചില നേതാക്കളെ ഉപയോഗിച്ച് പി ഡി പി മാര്‍ച്ച് അലങ്കോലപ്പെടുത്തുകയായിരുന്നുവെന്ന് മദ്നി പ്രസ്താവനയില്‍ ആരോപിച്ചു.