പൊലീസ് അക്രമം അന്വേഷിക്കണം: പിണറായി
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നവമ്പര്‍ 29 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സംസ്ഥാനത്താകെ അഴിഞ്ഞാടുകയാണ്. സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. കാസര്‍കോടും ആലപ്പുഴയിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. - അദ്ദേഹം ആവശപ്പെട്ടു.
കുറ്റക്കാരായ പൊലീസുദ്യോഗസ്ഥരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്കണം. അതല്ലെങ്കില്‍ ഈ ക്രൂരമായ പൊലീസ് അക്രമത്തിനെതിരെ എന്ത് സമരരീതി സ്വീകരിക്കണമെന്ന് സിപിഎം തീരുമാനിക്കും. പൊലീസിനെ ഇത്രയേറെ ദുരുപയോഗം ചെയ്ത മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. - പിണറായി ആരോപിച്ചു.












Click it and Unblock the Notifications