Get Updates
Get notified of breaking news, exclusive insights, and must-see stories!

താമരാക്ഷനും ഷിബു ബേബി ജോണിനും ജാമ്യം

തിരുവനന്തുപുരം: മാധ്യമപ്രവര്‍ത്തകരെയും ബാബു ദിവാകരന്‍ പക്ഷക്കാരനേയും ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് അറസ്റിലായ താമരാക്ഷനും ഷിബു ബേബി ജോണിനും ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചു. ഓരോരുത്തരേയും 10000രൂപയുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്.

നവംബര്‍ 28 ഞായറാഴ്ചയാണ് പ്രൊഫ. താമരാക്ഷന്‍ എം.എല്‍.എയെ പൊലീസ് അറസ്റു ചെയ്തത്. ചെട്ടികുളങ്ങരയുള്ള ആര്‍.എസ്.പി ഓഫീസില്‍ താമരാക്ഷന്‍ എത്തുമെന്നറിഞ്ഞ് പൊലീസ് നേരത്തൈ അവിടെ ക്യാമ്പു ചെയ്തിരുന്നു. ഒന്നേമുക്കാലോടെ ഓഫീസിലെത്തിയ താമരാക്ഷന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവാന്‍ തുനിഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ഇതു കേള്‍ക്കുവാന്‍ തയ്യാറായില്ല.

പിന്നീട് പൊലീസ് താമരാക്ഷനെ അറസ്റുചെയ്യുകയായിരുന്നു. രാത്രി എട്ടുമണിയോടെ താമരാക്ഷനെയും രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കിയ ഷിബു ബേബി ജോണിനേയും ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവരികയായിരുന്നു.

വധശ്രമത്തിനാണ് ഇരുവരുടെയും പേരില്‍ കേസെടുത്തതെങ്കിലും മജിസ്ട്രേറ്റിനു പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതു തെളിയിക്കാനായില്ലെന്നും വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+