ആര്‍.എസ്.പി: കത്തുകള്‍ ലഭിച്ചെന്ന് സ്പീക്കര്‍
തിരുവനന്തപുരം: ആര്‍എസ്പി (ബി) യില്‍ നിന്നും പരസ്പരം പുറത്താക്കിക്കൊണ്ടുള്ള ബാബു ദിവാകരന്റേയും ഷിബു ബേബിജോണിന്റേയും കത്തുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി.
കത്തുകളെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ശരിയായ പാര്‍ട്ടിയേതെന്ന തര്‍ക്കം വരികയാണെങ്കില്‍ നിയമസഭാസമിതി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. ഇതെക്കുറിച്ചു തീരുമാനമെടുക്കേണ്ടത് താനല്ല. രണ്ട് അംഗങ്ങള്‍ മാത്രമുള്ള പാര്‍ട്ടി പിളരുമ്പോള്‍ ഏത് പാര്‍ട്ടിയാണം ഔദ്യോഗിക പാര്‍ട്ടി എന്ന് തീരുമാനിയ്ക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്.
കുഞ്ഞാലിക്കുട്ടിയുടെ കാര്യം നിയമസഭയില്‍ ചര്‍ച്ച ചെയ്യുകയാണെങ്കില്‍ എല്ലാവിഭാഗത്തിന്റേയും സമ്മതത്തോടെയായിരിക്കണമെന്നും സഭാനടപടികള്‍ തടസമില്ലാതെ നടത്തിക്കൊണ്ടു പോകാന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
നിയമസഭാ സമ്മേളനം ഡിസംബര്‍ ഒന്നുമുതല്‍
നിയമസഭാ സമ്മേളനം ഡിസംബര്‍ ഒന്നിന് തുടങ്ങും. ഭൂപരിഷ്ക്കരണ ഭേദഗതി ബില്ലും ഭൂജല നിയന്ത്രണ ബില്ലും ഉള്‍പ്പടെ 12 ബില്ലുകള്‍ പരിഗണിക്കുമെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു.
ഒന്‍പത് ദിവസം സര്‍ക്കാര്‍ കാര്യങ്ങളും മൂന്നു ദിവസം അനൗദ്യോഗിക കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഡിസംബര്‍12ന് അവസാനിക്കും.












Click it and Unblock the Notifications