താമരാക്ഷനും ഷിബുവും പുറത്തായേക്കും
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് അറസ്റിലായ എ.വി താമരാക്ഷനേയും ഷിബു ബേബി ജോണിനേയും യു.ഡി.എഫില്‍ നിന്നു പുറത്താക്കിയേക്കും.
ഗവണ്‍മെന്റിനെ തന്നെ വിഷമസന്ധിയില്‍ എത്തിച്ച സംഭവത്തിന്റെ പൂര്‍ണഉത്തരവാദിത്വം ഇവര്‍ക്കാണെന്ന് യു.ഡി.എഫിനു ബോധ്യം വന്നിട്ടുണ്ട്. ഇവരെ രണ്ടുപേരെയും പുറത്താക്കണമെന്നു കാണിച്ച് ആര്‍.എസ്.പി ബാബു ദിവാകരന്‍ പക്ഷം കോണ്‍ഗ്രസ് നേതൃത്വത്തിനു പരാതി കൊടുക്കാനിരിക്കുകയാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ താമരാക്ഷനോടും ഷിബുവിനോടും വിശദീകരണം തേടിയ ശേഷമായിരിക്കും മറ്റു നടപടികള്‍ കൈക്കൊള്ളുക.












Click it and Unblock the Notifications