കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടുവയ്ക്കാനുള്ള സഹായം ഇരട്ടിയാക്കി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: പട്ടികജാതിക്കാര്‍ക്ക് വീടുവയ്ക്കുന്നതിനുള്ള സഹായം ഇരട്ടിയായി വര്‍ധിപ്പിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമന്ത്രി ഡോ. എം. എ. കുട്ടപ്പന്‍ അറിയിച്ചു.

35,000 രൂപയില്‍ നിന്ന് 70,000 രൂപയായാണ് സഹായം വര്‍ധിപ്പിച്ചത്. പട്ടികജാതിയില്‍ പെട്ട 7,500 പേര്‍ക്ക് സഹായം ലഭിക്കും. ഈ പദ്ധതിയ്ക്കായി സര്‍ക്കാര്‍ ഈ വര്‍ഷം 52.50 കോടി രൂപ ചെലവിടും.

ആദിവാസി മിഷന്‍ പരിപാടിയ്ക്ക് കീഴില്‍ വീടുവയ്ക്കുന്നതിനും ഭൂമി വാങ്ങുന്നതിനും 75,000 രൂപ വരെ ആദിവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. മൂന്ന് സെന്റ് ഭൂമി വാങ്ങുന്നതിന് പഞ്ചായത്തുകളില്‍ 19,500 രൂപയും മുനിസിപ്പാലിറ്റികളില്‍ 20,000 രൂപയും സഹായമായി നല്‍കും. ഈ വര്‍ഷം 4000 പേര്‍ക്ക് ഈ പദ്ധതിയ്ക്ക് കീഴില്‍ സഹായം ലഭിക്കും. 7.83 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം ഈ പദ്ധതിയ്ക്കായി ചെലവിടുന്നത്.

പറവൂരില്‍ 13.5 ലക്ഷം രൂപ ചെലവില്‍ ഒരു വാണിജ്യ സമുച്ചയം സര്‍ക്കാര്‍ തുടങ്ങും. ഇത് പട്ടികജാതിയില്‍ പെട്ട യുവാക്കള്‍ക്ക് വാടകയ്ക്ക് നല്‍കും. പട്ടികജാതിയില്‍ പെട്ട 5500 വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം കമ്പ്യൂട്ടര്‍ പരിശീലനം ലഭിക്കും- മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X