Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട്ടും ആലപ്പുഴയിലും അക്രമം

കാസര്‍കോട്: കോഴിക്കോട് പൊലീസ് അതിക്രമം കാട്ടിയതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ സംസ്ഥാനവ്യാപകമായി എസ്പി ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ച് കാസര്‍കോട്ടും ആലപ്പുഴയിലും അക്രമാസക്തമായി.

കാസര്‍കോട് പൊലീസ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചു. ആലപ്പുഴയില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തി. കണ്ണൂരിലും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.

നവംബര്‍ 29 വെള്ളിയാഴ്ച കാസര്‍കോട് എസ് പി ഓഫീസിന് മുന്നില്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുപോവാന്‍ ശ്രമിച്ച എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജുണ്ടായി. ലാത്തിച്ചാര്‍ജ്ജ് നടത്തിയ പൊലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതിനെ തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് റബര്‍ ഉണ്ടകള്‍ ഉപയോഗിച്ച് വെടിവെച്ചു.

ലാത്തിച്ചാര്‍ജില്‍ 30 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മൂന്നു പൊലീസുകാര്‍ക്കും പരിക്കുണ്ട്. ഇവരെ കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ജില്ലാ സെക്രട്ടറി കെ. മണികണ്ഠനും പ്രസിഡന്റ് പ്രകാശനും പരിക്കേറ്റു.

ആലപ്പുഴയില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എസ്എഫ്ഐക്കാരെ തടയാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടിവന്നു. പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരെ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

കണ്ണൂരിലും വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ചെറിയ തോതില്‍ ഉന്തുംതള്ളും നടന്നു. എസ്എഫ്ഐ നേതാവ് പ്രസംഗിക്കുന്നതിനിടെ കല്ലേറുണ്ടായതാണ് സംഘര്‍ഷത്തിന് വഴിവച്ചത്.

കൊച്ചിയില്‍ മഹാരാജാസ് കോളെജില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മാര്‍ച്ച് ബോട്ട് ജെട്ടിയ്ക്ക് സമീപം സമാപിച്ചു.

തിരുവനന്തപുരത്ത് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് പൊലീസ് സ്റേഷനു നേരെ മാര്‍ച്ച് നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+