കോഴിക്കോട് പൊലീസ് സുരക്ഷ ശക്തം
കോഴിക്കോട്: പൊലീസ് അതിക്രമത്തിനെതിരെ എസ് എഫ് ഐ പ്രതിഷേധ മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തില്‍ നഗരത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നവംബര്‍ 29 വെള്ളിയാഴ്ച ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിരവധി പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മൊബൈല്‍ പെട്രോള്‍ സര്‍വീസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമസംഭവങ്ങളുണ്ടായാല്‍ കുറ്റക്കാരെ കണ്ടെത്തുന്നതിന് പൊലീസ് ഫോട്ടോയെടുക്കും.
വ്യാഴാഴ്ചത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 133 പേരെ കസ്റഡിയിലെടുത്ത് റിമാന്റ് ചെയ്തിട്ടുണ്ട്. 14 പൊലീസുകാരടക്കം 50 പേര്‍ക്കാണ് ഇന്നലത്തെ അക്രമസംഭവങ്ങളില്‍ പരിക്കേറ്റത്.
വടകര എസ് പി ഓഫീസിന് നേരെ മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തില്‍ നാദാപുരത്തും പൊലീസ് സന്നാഹം ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications